കര്‍ഷകന്‍ മരിച്ചനിലയില്‍; സൂര്യാഘാതമെന്ന് സംശയം

പാടത്ത് പുല്ലരിയാന്‍ പോയ മുഹമ്മതിനെ വീണുമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ട്.
എന്നാല്‍ മരണകാരണം സൂര്യാഘാതമാണോയെന്നകാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും ഹൃദയാഘാതമാകാം മരണകാരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഭീതിജനകമാം വിധം ചൂട് കൂടുകയും പലര്‍ക്കും സൂര്യാഘാതം സംഭവിക്കുകയും ചെയ്യുന്നതിന് പിന്നാലെയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ചൂട് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന പാലക്കാട് ജില്ലയില്‍ വെള്ളിയാഴ്ച വിദഗ്ധ സംഘം സന്ദര്‍ശനം നടത്തിയിരുന്നു.
പാലക്കാട്, പുനലൂര്‍, കണ്ണൂര്‍ എന്നീ സ്ഥലങ്ങള്‍ക്ക് പിന്നാലെ മിക്ക ജില്ലയില്‍ നിന്നും സൂര്യാഘാത വാര്‍ത്തകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.












Click it and Unblock the Notifications