കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീമയും ബാലഗോപാലും രാജ്യസഭാസ്ഥാനാര്‍ത്ഥികള്‍

  • By Lakshmi
Google Oneindia Malayalam News

CPM Flag
തിരുവനന്തപുരം: സംസ്ഥാനത്തു നിന്നും ഒഴിവു വരുന്ന രാജ്യസഭ സീറ്റുകളില്‍ സിപിഎമ്മിന് വേണ്ടി കെ.എന്‍ ബാലഗോപാല്‍, ഡോക്ടര്‍ ടി.എന്‍ സീമ എന്നിവര്‍ മത്സരിയ്ക്കും.

സിപിഎം സംസ്ഥാന സമിതി അംഗങ്ങളാണ് ഇവര്‍ ഇരുവരും. മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പൊളിറ്റല്‍ സെക്രട്ടറിയാണ് നിലവില്‍ ബാലഗോപാല്‍്. മുന്‍പ് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റായിരുന്നു.

ആദ്യമായാണ് ബാലഗോപാലിന് പാര്‍ലമെന്ററി തിരിഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നത്. മുന്‍പ് അടൂരില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഡിഫി ദേശീയാധ്യക്ഷ പദവിയില്‍ ഇരുന്ന എം.എ ബേബിയുള്‍പ്പെടെയുള്ളവരെ പാര്‍ലമെന്റില്‍ എത്തിച്ചതുനോക്കുമ്പോള്‍ ബാലഗോപാലിനെ ഇനിയും തഴയുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു സംസ്ഥാന സമിതി.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റാണ് സീമ. പാര്‍ലമെന്റില്‍ വനിതാകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്ന ബില്‍ പരിഗണിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ആശയങ്ങളും വാദങ്ങളും സഭയില്‍ എത്തിക്കാന്‍ ഒരു വനിത വേണമെന്ന നിലപാടാണ് സീമയ്ക്ക് സീറ്റ് നല്‍കിയതിന് പിന്നില്‍.

തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇവരെ സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X