സ്മാര്‍ട് സിറ്റി 29ന് യോഗം ചേരുന്നു

ടീകോം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഫരീദ് അബ്ദുള്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള സംഘം യോഗത്തിനെത്തും.
സംസ്ഥാന സര്‍ക്കാരാണ് 29ന് യോഗം ചേരാമെന്ന് ആദ്യം നിര്‍ദേശിച്ചത്. എന്നാല്‍ യോഗവേദിസംബന്ധിച്ച ഉപാധിയോടെ ബോര്‍ഡ് ചേരാമെന്നായിരുന്നു ടീകോമിന്റെ മറുപടി.
കൊച്ചിയിലെ റമളാ ഹോട്ടലില്‍ 29ന് യോഗം നടക്കും. പദ്ധതി സംബന്ധിച്ച് ടീകോമിന് സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയ പശ്ചാത്തലത്തില്‍ ബോര്‍ഡ് യോഗം വളരെ നിര്‍ണായകമാണ്.












Click it and Unblock the Notifications