ചൂട്: അധ്യാപികയും കുട്ടികളും തളര്‍ന്നുവീണു

ചെമ്പേരി നിര്‍മല എയുപിസ്‌കൂളിലാണ് സംഭവം. ശ്രീകണ്ഠാപുരത്ത് ഒരുസംഘം കോളേജ്‌വിദ്യാര്‍ഥികള്‍ ചൂട് സഹിക്കാനാവാതെ ക്ലാസുവിട്ടിറങ്ങി.
തൃശ്ശൂരും പത്തനംതിട്ടയിലും മൂന്നുപേര്‍ക്കാണ് വെള്ളിയാഴ്ച സൂര്യതാപം മൂലം പൊള്ളലേറ്റത്. മലപ്പുറത്ത് നാലുപേര്‍ക്കും പാലക്കാട് ചിറ്റൂരിനടുത്ത് പട്ടഞ്ചേരിയില്‍ രണ്ടുപേര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. കൊല്ലം ചാത്തനൂര്‍ ഒഴുകുപാറയിലും രണ്ടുപേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.
കൊടുംചൂട് തുടരുന്ന പാലക്കാട് ചിറ്റൂരില്‍ രണ്ടുപേര്‍ക്ക് സൂര്യതാപത്തില്‍ തൊഴിലുറപ്പുപദ്ധതി ജോലിക്കിടെ പൊള്ളലേറ്റു. ഇതോടെ പാലക്കാട്ജില്ലയില്‍ സൂര്യതാപത്തില്‍ പൊള്ളലേറ്റവരുടെ എണ്ണം പത്തായി.
41 ഡിഗ്രി സെല്‍ഷ്യസാണ് പാലക്കാട്ട് വെള്ളിയാഴ്ചത്തെ ചൂട്. ഇതേദിവസം കഴിഞ്ഞവര്‍ഷം 39.5 ആയിരുന്നു കൂടിയചൂട്. ചരിത്രത്തിലാദ്യമായി വെള്ളിയാഴ്ച മൂന്നാറില്‍ താപനില 30 ഡിഗ്രി കടന്നു. വെള്ളിയാഴ്ച 31 ഡിഗ്രി താപനിലയാണിവിടെ രേഖപ്പെടുത്തിയത്.
വ്യാഴാഴ്ച 28 ഡിഗ്രിയായിരുന്നു. തൊടുപുഴയില്‍ 40 ഡിഗ്രിയാണ് ചൂട്. കോഴിക്കോട്ട് 35.2 ഡിഗ്രി സെല്‍ഷ്യസ്, കോട്ടയം36.8, കൊച്ചി37.7, കൊല്ലം38 എന്നിങ്ങനെയാണ് താപനില
പാലക്കാട് ജില്ലയില്‍ അസാധാരണമായി ഉയരുന്ന ചൂടിനെക്കുറിച്ച് പഠിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി സംഘം രാത്രിയോടെ ജില്ലയിലെത്തി.
സൂര്യതാപത്തെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ജില്ലാമെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേകസെല്ലും രൂപവത്കരിച്ചു. കന്നുകാലികള്‍ക്ക് വേനല്‍ക്കാല പ്രത്യേകപരിചരണം നല്‍കണമെന്നും മൃഗസംരക്ഷണ ഓഫീസര്‍ നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications