ഒഎന്‍ജിസി ആക്രമിക്കാന്‍ പദ്ധതിയിട്ടിവര്‍ പിടിയില്‍

അബ്ദുല്‍ ലത്തീഫ് റഷീദ് (29), റിയാസ് അലി (23) എന്നിവരാണ് പിടിയിലായത്. തന്ത്രപ്രധാനമായ പലസ്ഥലങ്ങളുടെയും രൂപരേഖകള്‍ ഇവരുടെ കയ്യില്‍നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
ഇവര്‍ ഇന്ത്യക്കാരാണെന്നും ഒരു കടയില്‍ ജോലിചെയ്യുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. അന്താരാഷ്ട്ര തീവ്രവാദസംഘടനകളുമായി ബന്ധമുള്ളവരാണ് ഇവരെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അങ്കിള്‍ എന്നുവിളിക്കുന്ന ഒരാളുടെ നിര്‍ദേശപ്രകാരമാണ് തങ്ങള്‍ എത്തിയതെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ഈമാസം 18വരെ റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications