കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗാനുരാഗികളെ പുറത്താക്കും: പള്ളി

  • By Lakshmi
Google Oneindia Malayalam News

Homosexuals
എയ്‌സ്വാള്‍: സ്വവര്‍ഗാനുരാഗം മതവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് മിസോറമിലെ ക്രിസ്ത്യന്‍ പള്ളി വിശ്വാസികളെ അറിയിച്ചു.

സമൂഹത്തില്‍ നിന്നും പുറത്താക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വവര്‍ഗാനുരാഗികള്‍ക്കുനേരെ പ്രയോഗിക്കുമെന്നും പള്ളി അധികൃതര്‍ വ്യക്തമാക്കി. ബാപ്റ്റിസ്റ്റ് ചര്‍ച്ച് ഓഫ് മിസോറം(ബിസിഎം) ശനിയാഴ്ചയാണ് സ്വവര്‍ഗാനുരാഗത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ വിശ്വാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

മിസോറമിലെ ഏറ്റവുംകൂടുതല്‍ അംഗങ്ങളുള്ള രണ്ടാമത്തെ പള്ളിയാണ് ബിസിഎം. ശനിയാഴ്ച സ്വവര്‍ഗാനുരാഗം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ 900 പള്ളി അധികാരികളാണ് പങ്കെടുത്തത്. റവറന്റ് സി റോത്വാമയാണ് സമ്മേളനത്തിന് നേതൃത്വം നല്‍കിയത്.

പള്ളി അധികൃതര്‍ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശരേഖപ്രകാരം സ്വവര്‍ഗലൈംഗികത, ഗര്‍ഭഛിദ്രം, ജനനനിയന്ത്രണം, എന്നിവയെല്ലാം മിസോറമിലെ ബാബ്റ്റിസ് സമൂഹത്തില്‍ വിരുദ്ധമാണ്. എന്നാല്‍ അമ്മയുടെ ജീവന് ഭീഷണിയുള്ള തരത്തിലാണ് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെങ്കില്‍ വൈദ്യശാസ്ത്രപരമായി ഗര്‍ഭം അലസിപ്പിക്കാമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.

2009 ജൂലൈയില്‍ ദില്ലി ഹൈക്കോടതി സ്വവര്‍ഗാനുരാഗം കുറ്റകരമല്ലെന്ന് നിരീക്ഷിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചതില്‍ പിന്നെയാണ് ബിസിഎമ്മില്‍ ഇതുസംബന്ധിച്ച വിവാദം ഉടലെടുത്തത്.

അന്ന് സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാണെന്ന് പറയുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം സെക്ഷന്‍ മൗലികാവകാശ ലംഘനമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് പുറത്തിറങ്ങിയ ഉടന്‍തന്നെ മിസോറമിലെ പള്ളി അധികാരികള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X