മുലായം അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു

വിമാനം നിലത്തിറങ്ങുന്നതിനിടെ സൈക്കിള്‍ യാത്രക്കാരന്‍ റണ്‍വെയിലൂടെ സഞ്ചരിച്ചതാണ് അപകടസാധ്യതയ്ക്ക് കാരണം. സൈക്കിള്‍ യാത്രക്കാരനെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ വിമാനം കടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ ദേശീയ ചാനലുകള്‍ സംപ്രേഷണം ചെയ്തു.
ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലെ സായ്‌ഫൈ ഗ്രാമത്തിലാണ് സംഭവം. പൊതു ചടങ്ങില്‍ പങ്കെടുക്കാന്‍ സ്വകാര്യ വിമാനത്തില്‍ എത്തിയതായിരുന്നു മുലായം.
ദില്ലിയില്‍ നിന്നാണ് മുലായം പ്രത്യേക വിമാനത്തില്‍ ഉത്തര്‍പ്രദേശിലെത്തിയത്. നിലത്തിറങ്ങിയ ശേഷവും സൈക്കിള്‍ യാത്രക്കാരന്‍ അല്‍പ്പനേരം വിമാനത്തെ പിന്തുടര്‍ന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ മുമ്പും പ്രമുഖ നേതാക്കള്‍ സഞ്ചരിച്ച വിമാനങ്ങള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ബിജെപി മുന്‍ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന്റെ വിമാനം ജീപ്പിന്റെ ഹെഡ്‌ലൈറ്റ് വെളിച്ചത്തില്‍ പറന്നുയര്‍ന്നതും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയുടെ ഹെലിക്കോപ്റ്റര്‍ വെളിച്ചമില്ലാത്ത സ്ഥലത്ത് ഇറങ്ങിയതും വാര്‍ത്തയായിരുന്നു.












Click it and Unblock the Notifications