മാനഭംഗം കൊലയേക്കാള്‍ നീചം: കോടതി

വധക്കേസുകളിലെ വിചാരണത്തടവുകാര്‍ക്കു മാത്രമായി ജയില്‍ യൂണിഫോം നിര്‍ബന്ധമാക്കിയിരിക്കുന്നതിനെതിരെ മലയാളി തടവുകാരന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.
പീഡനക്കേസുകളിലെ വിചാരണത്തടവുകാര്‍ക്കു യൂണിഫോം നിര്‍ബന്ധമല്ലെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മാനഭംഗം ഗുരുതര കുറ്റകൃത്യമാണെന്നിരിക്കെ കൊലക്കേസ് പ്രതിക്കു മാത്രം യൂണിഫോം നിര്‍ബന്ധമാക്കുന്നതു ശരിയായ നടപടിയല്ലെന്ന് പറഞ്ഞ കോടതി കുറ്റം തെളിയിക്കപ്പെടുന്നതുവരെ വിചാരണത്തടവുകാരന്‍ നിരപരാധിയാണെന്നും വിലയിരുത്തി.
2006 മാര്‍ച്ചില്‍ താനെ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായെത്തിയ കണ്ണൂര്‍ സ്വദേശി ധനേഷ്് ശിവദാസന്‍ (30) കഴിഞ്ഞ വര്‍ഷം ജനുവരിയിലാണു ജയില്‍ അധികൃതര്‍ വഴി കോടതിക്കു കത്തെഴുതിയത്. ധനേഷിന്റെ കത്ത് കോടതി പിന്നീടു ഹര്‍ജിയായി സ്വീകരിക്കുകയായിരുന്നു.












Click it and Unblock the Notifications