തീവ്രവാദികള്‍ ഐടി പാര്‍ക്കുകള്‍ ഉപയോഗിക്കുന്നു

രാജ്യത്തെ പ്രമുഖ ഐടി സ്ഥാപനങ്ങളിലെ ജീവനക്കാരെയും തീവ്രവാദികള്‍ സന്ദേശം കൈമാറാന്‍ ഉപയോഗപ്പെടുത്തുന്നതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ബംഗ്ലൂര്‍ ആസ്ഥാനമായുള്ള ഒരു പ്രമുഖ ഐടി സ്ഥാപനത്തില്‍ നടന്ന സെക്യൂരിറ്റി ഓഡിറ്റിങ്ങിനിടെയാണ് തീവ്രവാദികള്‍ ഐടി പാര്‍ക്കുകളെ രഹസ്യ സന്ദേശങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്നുവെന്ന വിവരം പുറത്തുവന്നത്.
ചില ജീവനക്കാര്‍ അയച്ച ഇമെയിലും മറ്റും പാകിസ്താനിലേക്കാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കമ്പനി തന്നെയാണ് വിശദമായ അന്വേഷണം നടത്തുന്നതിനായി ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചത്. കേരളത്തിലെ ഒരു ഐടി പാര്‍ക്കിലും ഈ കമ്പനിക്ക് ഓഫീസുണ്ട്.
എന്നാല്‍ കമ്പനിയുടെ ഏത് ഓഫീസില്‍ നിന്നാണ് ഇത്തരം സന്ദേശങ്ങള്‍ കൈമാറപ്പെട്ടതെന്ന് വ്യക്തമാക്കാന്‍ ആഭ്യന്ത്രമന്ത്രാലയം തയ്യാറായിട്ടില്ല. കേരളത്തിലെ ചെറുപ്പക്കാരായ ഐടി പ്രഫഷണലുകളും ഇത്തരം കെണിയില്‍ വീഴുന്നുണ്ടെന്നും ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
തീവ്രവാദികള്‍ ജീവനക്കാരെ അവരുടെ അറിവോടെയല്ലാതെ ഉപയോഗപ്പെടുത്താനുള്ള സാധ്യതയും മന്ത്രാലയം തള്ളിക്കളയുന്നില്ല. ഇതിനെത്തുടര്‍ന്ന് എല്ലാ ഐടി കമ്പനികളോടും ജീവനക്കാരുടെ ഇടപാടുകള്‍ നിരീക്ഷിക്കാനും സെക്യൂരിറ്റി ഓഡിറ്റിങ് കര്‍ശനമാക്കാനും ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications