സൈന്യം വന്നാലും വനിതാബില്ലിനെ എതിര്‍ക്കും: ലാലു

പട്‌നയില്‍ മുസ്ലിം ക്വാതിന്‍ മോര്‍ച്ചയുടെ പ്രവര്‍ത്തകരെ അഭിസംബോധനചെയ്യവേയാണ് വനിതാബില്‍ സംബന്ധിച്ച് ലാലു നിലപാട് വ്യക്തമാക്കിയത്.
തനിക്കെതിരേ സൈന്യത്തേയും മറ്റേതു ശക്തികളേയും അണിനിരത്തിയാലും വനിതാ ബില്‍ ലോക്‌സഭയില്‍ പാസാക്കുന്നതിനെ ഏതുവിധേനയും എതിര്‍ക്കും.
ന്യൂനപക്ഷത്തിനും ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികള്‍ക്കും നീതി ആവശ്യമുള്ള മറ്റു പിന്നാക്കക്കാരായ സ്ത്രീകള്‍ക്കും ബില്ലില്‍ സംവരണം വേണമെന്നാണു ഞങ്ങളുടെ ആവശ്യം.
പ്രതിഷേധങ്ങളെത്തുടര്‍ന്നു പ്രശ്‌നം വിവിധ രാഷ്ട്രീയകക്ഷികളുമായി ചര്‍ച്ച ചെയ്യാമെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉറപ്പുനല്‍കിയിട്ടുണ്ട്. ബില്‍ ലോക്‌സഭയില്‍ കൊണ്ടുവരാന്‍ ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നതിനു പിന്നില്‍ ഗൂഢോദ്ദേശ്യമാണുള്ളത്. ഇതിനെ സര്‍വശക്തിയും ഉപയോഗിച്ച് എതിര്‍ക്കും- ലാലു പറഞ്ഞു.












Click it and Unblock the Notifications