കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈന്യം വന്നാലും വനിതാബില്ലിനെ എതിര്‍ക്കും: ലാലു

  • By Lakshmi
Google Oneindia Malayalam News

Lalu Prasad
പട്‌ന: വനിതാബില്‍ നിലവിലെ രൂപത്തില്‍ പാസാക്കുന്നതിനെതിരേ പ്രതിഷേധം തുടരുമെന്നും ഇതുസംബന്ധിച്ചു യാതൊരു സമ്മര്‍ദങ്ങള്‍ക്കും വഴങ്ങില്ലെന്നും ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്.

പട്‌നയില്‍ മുസ്ലിം ക്വാതിന്‍ മോര്‍ച്ചയുടെ പ്രവര്‍ത്തകരെ അഭിസംബോധനചെയ്യവേയാണ് വനിതാബില്‍ സംബന്ധിച്ച് ലാലു നിലപാട് വ്യക്തമാക്കിയത്.

തനിക്കെതിരേ സൈന്യത്തേയും മറ്റേതു ശക്തികളേയും അണിനിരത്തിയാലും വനിതാ ബില്‍ ലോക്‌സഭയില്‍ പാസാക്കുന്നതിനെ ഏതുവിധേനയും എതിര്‍ക്കും.

ന്യൂനപക്ഷത്തിനും ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികള്‍ക്കും നീതി ആവശ്യമുള്ള മറ്റു പിന്നാക്കക്കാരായ സ്ത്രീകള്‍ക്കും ബില്ലില്‍ സംവരണം വേണമെന്നാണു ഞങ്ങളുടെ ആവശ്യം.

പ്രതിഷേധങ്ങളെത്തുടര്‍ന്നു പ്രശ്‌നം വിവിധ രാഷ്ട്രീയകക്ഷികളുമായി ചര്‍ച്ച ചെയ്യാമെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉറപ്പുനല്‍കിയിട്ടുണ്ട്. ബില്‍ ലോക്‌സഭയില്‍ കൊണ്ടുവരാന്‍ ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നതിനു പിന്നില്‍ ഗൂഢോദ്ദേശ്യമാണുള്ളത്. ഇതിനെ സര്‍വശക്തിയും ഉപയോഗിച്ച് എതിര്‍ക്കും- ലാലു പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X