ഒബ്രോണ്‍ മാളില്‍ വ്യാജ ബോംബ് ഭീഷണി

പോലീസിന്റെ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. അസിസ്റ്റന്റ് കമ്മീഷണര്‍ സുനില്‍ ജേക്കബിന്റെ നേതൃത്വത്തിലാണ് പോലീസ് പരിശോധന നടത്തിയത്. പിന്നീട് സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചു
നിരവധി ഫോണുകളിലേക്ക് എസ്എംഎസ് സന്ദേശമാണ് ലഭിച്ചത്. നഗരത്തിലെ മേനക, ജിസിഡിഎ റെയില്‍വെ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ചയ്ക്കകം സ്‌ഫോടനം നടത്തുമെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.
കൊച്ചിയില്‍ തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്ന് സംസ്ഥാന പോലീസ് നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കമാന്‍ഡോകള്‍ അടക്കമുള്ളവര്‍ ജാഗ്രത പാലിക്കുന്നതിനിടെയാണ് അജ്ഞാത സന്ദേശം.












Click it and Unblock the Notifications