സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യത

കേരള തീരത്തേക്ക് വടക്കുപടിഞ്ഞാറന്‍ ശീതക്കാറ്റ് വീശാന്‍ തുടങ്ങിയതോടെയാണ് താപനില കുറഞ്ഞതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
കന്യാകുമാരി തീരത്ത് കാറ്റിന്റെ ആനുകൂല്യം ഉള്ളതിനാല്‍ ഈ രണ്ടുദിവസങ്ങളില്‍ മഴയ്ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു. തിരുവനന്തപുരത്തിന്റെ കിഴക്കന്‍ മേഖലയിലെ റഡാര്‍ നിരീക്ഷണഫലവും ഈ സാധ്യത ശരിവെക്കുന്നുണ്ട്.
എന്നാല്‍ 15 കഴിഞ്ഞാല്‍ വീണ്ടും വരണ്ട കാലാവസ്ഥയായിരിക്കും. ഇതിന് മാറ്റം വരണമെങ്കില്‍ മാര്‍ച്ച് 18 കഴിയണം. കടുത്ത വേനലില്‍ സംസ്ഥാനത്ത് 50 ഓളം പേര്‍ക്ക് സൂര്യാഘാതം ഏറ്റിരുന്നു.
തിരുവനന്തപുരത്ത് 15ന് ചെറിയ തോതില്‍ മഴ പെയ്യുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ പ്രാദേശിക കാലാവസ്ഥാ റിപ്പോര്‍ട്ടിലും സൂചനയുണ്ട്.












Click it and Unblock the Notifications