വിജയം ലഭിക്കുന്നതുവരെ അഭിനയിക്കില്ല: തിലകന്‍

ഫെഫ്കയും അമ്മയുമായുള്ള പ്രശ്‌നത്തിന് പരിഹാരം തേടി തിലകന്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതാദ്യമായിട്ടാണ് അദ്ദേഹം ഇക്കാര്യം നേരിട്ട് വ്യക്തമാക്കുന്നത്.
ഇതിനായി ഉടന്‍ കോടതിയെ സമീപിക്കുമെന്നും തിലകന്‍ വ്യക്തമാക്കി. ശനിയാഴ്ച പുതിയകാവ് ദേവീക്ഷേത്രത്തിലെ കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ നമ്മെ ഭരിക്കുന്നത് ഗുണ്ടകളാണ്. പത്തനാപുരം എന്നു കേള്‍ക്കുമ്പോള്‍ എനിക്കു പേടിയാണ്. അടുത്തയിടെ അവിടെ പ്രസംഗിക്കാന്‍ പോയപ്പോള്‍ മുന്‍മന്ത്രിയും ഇപ്പോള്‍ എംഎല്‍എയും എന്റെ കൂടെ അഭിനയിച്ചിട്ടുള്ളതുമായ ആളുടെ ഗുണ്ടകള്‍ കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു.
ജീവന്‍ തിരിച്ചു കിട്ടിയത് കാറിന്റെ ടെക്‌നോളജിയുടെ ബലം കൊണ്ടു മാത്രമാണ്. അവര്‍ക്ക് കാറിന്റെ ഡോര്‍ തുറന്ന് എന്നെ ആക്രമിക്കാന്‍ കഴിഞ്ഞില്ല. അതു കൊണ്ടാണ് എനിക്കിപ്പോള്‍ ഈ ക്ഷേത്രസന്നിധിയില്‍ എത്താന്‍ തന്നെ കഴിഞ്ഞത് തിലകന്‍ പറഞ്ഞു.












Click it and Unblock the Notifications