കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് ആണവകേന്ദ്രത്തില്‍ അല്‍ക്വയ്ദക്കാരന്‍

  • By Lakshmi
Google Oneindia Malayalam News

Sharif Mobley
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആറ് ആണവ നിലയങ്ങളില്‍ കരാര്‍ത്തൊഴിലാളിയായി പ്രവര്‍ത്തിച്ചുവന്ന അല്‍ ക്വയ്ദ ഭീകരന്‍ അറസ്റ്റിലായി. യെമനില്‍ വച്ചാണ് ഷരീഫ് മൊബ്ലി എന്ന ഇരുപത്തിയാറുകാരന്‍ അറസ്റ്റിലായത്.

സൊമാലി വംശജനായ ഇയാള്‍ അമേരിക്കന്‍ പൗരനാണ്. മാര്‍ച്ച് ആദ്യവാരത്തില്‍ പിടിയിലായ ഇയാള്‍ ആണവനിലയങ്ങളിലെ രഹസ്യങ്ങള്‍ ഭീകരസംഘടനകള്‍ക്ക് ഇയാള്‍ ചോര്‍ത്തി നല്‍കിയിട്ടുണ്ടാകാമെന്ന ആശങ്കയിലാണ് അമേരിക്കയിലെ അധികൃതര്‍.

2002 മുതല്‍ 2008 വരെ ന്യൂജഴ്‌സി, പെന്‍സില്‍വാനിയ, മേരിലാന്‍ഡ് എന്നിവിടങ്ങളിലെ ആണവനിലയങ്ങളിലാണ് മൊബ്‌ലി കരാര്‍ ജോലിക്കാരനായി പ്രവര്‍ത്തിച്ചത്. നിലയങ്ങളിലെ ഏതൊക്കെ ഭാഗങ്ങളില്‍ ഇയാള്‍ പ്രവേശിച്ചിട്ടുണ്ട് എന്ന അന്വേഷണത്തിലാണ് യു.എസ് ആണവനിയന്ത്രണ കമ്മീഷനിപ്പോള്‍.

ആണവ ഇന്ധനവും മറ്റും അതിസുരക്ഷാമേഖലകളിലാണ് സൂക്ഷിച്ചിട്ടുള്ളതെന്നും മൊബ്‌ലിക്ക് ഇത്തരം തന്ത്രപ്രധാനമായ ഭാഗങ്ങളില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നുമാണ് കമ്മീഷന്‍ അധികൃതര്‍ പറയുന്നത്.

ഇയാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന് അന്വേഷിച്ചശേഷമാണ് ജോലി നല്‍കിയതെന്നും അവര്‍ അവകാശപ്പെടുന്നു. രണ്ടുവര്‍ഷം മുമ്പാണത്രേ ഇയാള്‍ യെമനിലേക്ക് പോയത്.

മൊബ്‌ലിയടക്കം 11 അല്‍ക്വയ്ദ ഭീകരരെ ഈ മാസമാദ്യമാണ് യെമന്‍ അറസ്റ്റുചെയ്തത്. അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൊബ്‌ലി ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X