ആണവ ബാധ്യതാ ബില്‍ മാറ്റിവച്ചു

അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് അനുസൃതമായി തയാറാക്കിയതെന്ന് ആരോപിയ്ക്കപ്പെടുന്ന ബില്ലിനെ
പ്രതിപക്ഷകക്ഷികളായ ബിജെപിയും ഇടതുപാര്‍ട്ടികളും എതിര്‍ക്കുമെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അവതരണം മാറ്റിവെച്ചത്.
പ്രശ്‌നത്തില്‍ സമവായമുണ്ടാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം പരാജയപ്പട്ടതിനെതുടര്‍ന്ന് ലോക്‌സഭയില്‍ പ്രക്ഷുബ്ദമായ രംഗങ്ങള്‍ അരങ്ങേറുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് തന്ത്രപരമായി സര്‍ക്കാര്‍ പിന്‍മാറിയത്.
ബില്‍ അവതരണം മാറ്റിവെച്ചതിന്റെ കാരണം വ്യക്തമാക്കണമെന്ന് എല്‍കെ അദ്യാനി ലോക് സഭയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഗൂഢലക്ഷ്യമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്ത് ആണവ ദുരന്തമുണ്ടായാല്‍ അതിന് ഇരയാകുന്നവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം പരിമിതപ്പെടുത്താനും അപകടങ്ങളുടെ ഉത്തരവാദിത്വത്തില്‍നിന്ന് വിദേശ കമ്പനികളെ ഒഴിവാക്കാനും വ്യവസ്ഥചെയ്യുന്നതാണ് ലോക്‌സഭയില്‍ അവതരിപ്പിക്കാനിരുന്ന സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ലിയര്‍ ഡാമേജ് ബില്‍.
ദുരന്തമുണ്ടായാല്‍ മൊത്തം നല്‍കേണ്ട നഷ്ടപരിഹാരം 2200 കോടി രൂപയായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വിദേശ കമ്പനികള്‍ 500 കോടി നല്‍കിയാല്‍ മതിയാകും. ശേഷിക്കുന്ന തുക കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്നാണ് വ്യവസ്ഥ. പ്രതിപക്ഷം പ്രധാനമായും എതിര്‍ക്കുന്നത് ഈ വ്യവസ്ഥയെയാണ്.
അടുത്ത മാസം 12 ന് അമേരിക്കയില്‍ നടക്കുന്ന ആണവ ഉച്ചകോടിക്കു മുമ്പ് ബില്‍പാസാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ഇതിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നേരിട്ട് ബിജെപിയുടേയും സിപിഎമ്മിന്റേയും പിന്തുണ തേടിയിരുന്നു. എന്നാല്‍ ഇരു കക്ഷികളും ഇതിന് വഴങ്ങിയില്ല.












Click it and Unblock the Notifications