മിസൈല്‍ വേധ മിസൈല്‍ പരീക്ഷണം പരാജയം

ചാന്ദിപ്പൂരില്‍നിന്നും പറന്നുയരുന്ന പൃഥ്വി മിസൈലിനെ ശത്രു മിസൈലായി സങ്കല്‍പ്പിച്ച് ഇടിച്ചുതകര്‍ക്കാനായിരുന്നു പരീക്ഷണത്തില്‍ ലക്ഷ്യമിട്ടത്. പൃഥ്വി മിസൈല്‍ കൃത്യസമയത്ത് വിക്ഷേപിച്ചുവെങ്കിലും ഇടിച്ചിടേണ്ട എഎഡി മിസൈല്‍ ലക്ഷ്യം കണ്ടില്ല.
ഏകോപനത്തിലുണ്ടായ പാളിച്ചയാണ് പരാജയത്തിന് കാരണമായതെന്ന് പ്രതിരോധ വകുപ്പ് അറിയിച്ചു. ബാലസ്റ്റിക് മിസൈലുകള്‍ക്കെതിരെ പ്രയോഗിക്കുന്നതിനുവേണ്ടി വികസിപ്പിച്ചതാണ് പുതിയ മിസൈല്‍. നേരത്തെ സാങ്കേതിക തകരാര്‍മൂലം ഞായറാഴ്ച നടത്താനിരുന്ന മിസൈല്‍ പരീക്ഷണം തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചിരുന്നു.












Click it and Unblock the Notifications