ആഭ്യന്തരമന്ത്രാലയക്കാര്‍ക്ക് ഫ്ലക്‌സി അവേര്‍സ്

രാവിലെ താമസിച്ചു വരുകയോ വൈകുന്നേരം നേരത്തേ പോവുകയോ ചെയ്യുന്ന ജീവനക്കാര്‍ അപ്രകാരം നഷ്ടപ്പെട്ട സമയം അധികം ജോലിചെയ്ത് ആഴ്ചയില്‍ ആകെ 40 മണിക്കൂര്‍ പ്രവൃത്തിസമയത്തില്‍ ഉള്‍ക്കൊള്ളിച്ചാല്‍ മതിയാകും.
ദിവസത്തില്‍ താമസിച്ചു വരുകയോ നേരത്തേ പോവുകയോ ചെയ്താലും ആഴ്ചയില്‍ ആകെ 40 മണിക്കൂര്‍ ജോലി ചെയ്തിരുന്നാല്‍ മതിയെന്ന് ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ള വ്യക്തമാക്കി.
നഷ്ടപ്പെടുത്തിയ സമയം അതേദിവസം തന്നെയോ അല്ലെങ്കില്‍ ആ ആഴ്ചയില്‍ എപ്പോഴെങ്കിലുമോ അധികജോലി ചെയ്തു തീര്‍ക്കാം.
ആഭ്യന്തര മന്ത്രാലയത്തിലെ ബയോമെട്രിക് ഹാജര്‍ സംവിധാനം മൂലമുള്ള പ്രശ്‌നങ്ങള്‍ ജീവനക്കാര്‍ മന്ത്രി പി. ചിദംബരത്തെക്കണ്ടു ബോധിപ്പിച്ചതിനേത്തുടര്‍ന്നാണു പുതിയ സംവിധാനം.
ജീവനക്കാരുടെ ജോലിസമയം നിരീക്ഷിക്കുന്ന ബയോമെട്രിക് ഹാജര്‍ സംവിധാനം കഴിഞ്ഞ സെപ്റ്റംബറിലാണു ചിദംബരം അവതരിപ്പിച്ചത്.












Click it and Unblock the Notifications