രാമലിംഗരാജുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ഗൗരവതരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ ജയിലില്‍ കഴിയുന്നതാണ് നല്ലതെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു കോടതിവിധി.
ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍ ഉള്‍പ്പെട്ട ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കേസിലെ പ്രധാനപ്രതിയായ പ്രതിയായ രാജുവിന് ജാമ്യം നില്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ സിബിഐ മൂന്നാമത്തെ കുറ്റപത്രവും തയ്യാറാക്കിക്കഴിഞ്ഞുവെന്നും അതിനാല്‍ ജാമ്യമനുവദിക്കുന്നതില്‍ തെറ്റില്ലെന്നും ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും രാജുവിന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ജയിലില്‍ രാജുവിന് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി.












Click it and Unblock the Notifications