വെള്ളാപ്പള്ളി വെറും കൃമി: ഗോകുലം ഗോപാലന്‍

ഞായറാഴ്ച ശ്രീനാരായണ ധര്‍മ്മവേദി കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള നേതൃപഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വെള്ളാപ്പള്ളിയുടെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടച്ചു നീക്കാന്‍ ജീവന്‍ ത്യാഗം ചെയ്തും ധര്‍മവേദിയിലൂടെ പോരാടുംമെന്ന് ഗോപാലന്‍ വ്യക്തമാക്കി.
എസ്എന്‍ഡിപി യോഗം കൊച്ചിയില്‍ ഗ്ലോബല്‍ മീറ്റ് നടത്തിയപ്പോള്‍ മൊത്തം 25 ലക്ഷത്തിലേറെ രൂപ ചെലവായി. ഞാന്‍ ചെലവാക്കിയ 15 ലക്ഷം ഇതേവരെ തിരിച്ചുകിട്ടിയില്ല.
മീറ്റിനായി വെള്ളാപ്പള്ളി പിരിച്ചെടുത്ത പണം യോഗത്തിന്റെ അക്കൗണ്ടില്‍ വന്നിട്ടുമില്ല. വ്യക്തിപരമായും അദ്ദേഹം എന്നെ ദ്രോഹിച്ചിട്ടുണ്ട്. ഇപ്പോള്‍ എന്റെ കമ്പനികളെയും നശിപ്പിക്കാന്‍ ശ്രമിക്കുന്നു- ഗോപാലന്‍ ആരോപിച്ചു.












Click it and Unblock the Notifications