ചൂട്: സംസ്ഥാനത്ത് കൂടുതല്‍പ്പേര്‍ക്ക് പൊള്ളല്‍
തിരുവനന്തപുരം: കനത്തചൂടില്‍ സംസ്ഥാനത്ത് കൂടുതല്‍പ്പേര്‍ക്ക് പൊള്ളലും അസ്വാസ്ഥ്യങ്ങളും. പാലക്കാട് ജില്ലയിലെ ആനക്കരയില്‍ വെയിലേറ്റു നടന്നയാള്‍ തളര്‍ന്നുവീണു മരിച്ചു.
ആനക്കര ചേക്കോട് വട്ടപറമ്പില്‍ ഖാദറാ(60)ണു മരിച്ചത്. എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം തൃശൂരിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു മരണം.
പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ വെയിലത്തു ജോലി ചെയ്തിരുന്ന ഒട്ടേറെപ്പേര്‍ പൊള്ളലേറ്റതിനെത്തുടര്‍ന്ന് ചികിത്സതേടി. തിരുവല്ല, മല്ലപ്പള്ളി, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഉണക്കപ്പുല്ലില്‍ വന്‍ തീപിടിത്തങ്ങളുണ്ടായി.
തൃശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളായ അഞ്ചുപേര്‍ക്കു സൂര്യതാപമേറ്റു. ഇവരിലൊരാള്‍ വെയിലേറ്റു തളര്‍ന്നുവീണു.
തിരുവനന്തപുരത്തു രണ്ടുപേര്‍ക്ക് പൊള്ളലേറ്റതായി റിപ്പോര്‍ട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് കര്‍ഷകത്തൊഴിലാളിക്കും ബൈക്ക് യാത്രക്കാരനും സൂര്യതാപമേറ്റു.
കേരളത്തിലും ലക്ഷദ്വീപിലും ചൊവ്വാഴ്ച രാവിലെവരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ആലപ്പുഴ36.6 ഡിഗ്രി സെല്‍ഷ്യസ്, നെടുമ്പാശേരി വിമാനത്താവളം37.1, കോട്ടയം 37.3 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് പ്രധാന സ്ഥലങ്ങളില്‍ അനുഭവപ്പെട്ട താപനില.












Click it and Unblock the Notifications