കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതീവ ജാഗ്രത ചൊവ്വാഴ്ച വരെ തുടരും

  • By Ajith Babu
Google Oneindia Malayalam News

Kochi
കൊച്ചി: കേന്ദ്ര മുന്നറിയപ്പിനെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ ഏര്‍പ്പെടുത്തിയ കനത്ത ജാഗ്രത ചൊവ്വാഴ്ച വരെ തുടരും. പാക് ഭീകര സംഘടന ലഷ്‌കര്‍ ഇ തൊയ്ബ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് വെള്ളിയാഴ്ച മുതലാണ് നഗരത്തില്‍ ജാഗ്രത പാലിയ്ക്കാന്‍ തുടങ്ങിയത്.

കമാന്‍ഡോകളും ദ്രുതകര്‍മ്മസേനയും ഉള്‍പ്പെടുന്ന വന്‍പോലീസ് സംഘമാണ് നഗരത്തിന്റെ സുരക്ഷ ഏറ്റെടുത്തിരിക്കുന്നത്. മഫ്തിയിലും വളരെയധികം പോലീസുകാര്‍ രഹസ്യ നിരീക്ഷണം നടത്തുന്നുണ്ട്.

റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം, കൊച്ചി തുറമുഖം, നേവല്‍ ബേസ്, ഇന്‍ഫോപാര്‍ക്ക്, പ്രധാന വ്യവസായശാലകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X