ആരാധനാലയം അക്രമിച്ച സംഭവം: പ്രതിപക്ഷ സഭ വിട്ടു

മുസ്ലീം ലീഗിലെ അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ അംഗങ്ങളാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
സിപിഎമ്മുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. പോലീസിന്റെ സഹായത്തോടെയാണ് സിപിഎമ്മുകാര്‍ ആക്രമണം നടത്തിയത്. മുന്‍പും ഇവിടെ സി.പി.എം ആക്രമണം നടന്നിട്ടുണ്ട്. പള്ളിയില്‍ കയറി മൗലവിയെയും മുക്രിയെയും അക്രമികള്‍ മര്‍ദ്ദിച്ചു- പ്രതിപക്ഷം ആരോപിച്ചു.
എന്നാല്‍ മുസ്ലീം ലീഗിലെ രണ്ടു വിഭാഗങ്ങര്‍ തമ്മിലുള്ള പ്രശ്‌നമാണ് അക്രമത്തിന് കാരണമെന്ന് നോട്ടീസിന് മറുപടി നല്‍കിയ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ തൃശൂര്‍ എസ്.പി മുഹമ്മദ് യാസീനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ കെ.രാധാകൃഷ്ണ്‍ന്‍ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിയ്ക്കുയായിരുന്നു.












Click it and Unblock the Notifications