പീഡന ദൃശ്യം മൊബൈലില്‍ പകര്‍ത്തി ഭീഷണി

കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ പരിചയക്കാരനായ ബിനു വീട്ടിലെത്തിക്കാമെന്നു പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറ്റുകയായിരുന്നു.
ഇയാളുടെ വീട്ടിലെത്തിച്ചശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ആരോടെങ്കിലും പറഞ്ഞാല്‍ മൊബൈല്‍ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഭയം കാരണം പെണ്‍കുട്ടി വീട്ടില്‍ സംഭവം പറഞ്ഞില്ല.
ശനിയാഴ്ച ഉച്ചയ്ക്ക് ബിനു ഉറങ്ങിക്കിടക്കുമ്പോള്‍ വിദ്യാര്‍ഥിനി ജനലിലൂടെ കൈയിട്ട് ബിനുവിന്റെ മൊബൈല്‍ഫോണ്‍ കവര്‍ന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ബിനു മൊബൈല്‍ മോഷ്ടിച്ചതിന് പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞ് വിദ്യാര്‍ഥിനിയെ വീണ്ടും ഭയപ്പെടുത്തി.
ഇതോടെ വിദ്യാര്‍ഥിനി വീട്ടുകാരോട് കാര്യങ്ങള്‍ പറയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.












Click it and Unblock the Notifications