Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ ഷൂട്ടിങ് തടയും:തിലകന്‍

Thilkan
കോഴിക്കോട്: വന്‍ താരനിരയെ അണിനിരത്തിക്കൊണ്ട് ജോഷി സംവിധാനം ചെയ്യുന്ന ക്രിസ്ത്യന്‍ ബ്രദേഴ്‌സ് സിനിമയുടെ ചിത്രീകരണം ഉപരോധിയ്ക്കുമെന്ന് നടന്‍ തിലകന്‍. ആ സിനിമയുടെ ഷൂട്ടിങ് ഇപ്പോള്‍ നിലച്ചിരിയ്ക്കുകയാണ്. എ്ന്ന് ഷൂട്ടിങ് വീണ്ടും തുടങ്ങുന്നുവോ അന്ന് ലൊക്കേഷനിലെത്തും. മരിയ്‌ക്കേണ്ടി വന്നാലും ചിത്രീകരണം ഉപരോധിയ്ക്കുമെന്ന് തിലകന്‍ വ്യക്തമാക്കി.

കാലിക്കറ്റ് ആര്‍ട് കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ തിലകന് പറയാനുള്ളത് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിയ്ക്കുകയയിരുന്നു അദ്ദേഹം.

തന്നെപ്പോലെ ഒരുപാട് കാര്യങ്ങള്‍ വിളിച്ചുപറയാന്‍ ആഗ്രഹമുള്ളവരാണ് അമ്മയില്‍ ശേഷിയ്ക്കുന്ന 360 പേരും. എന്നാല്‍ പിന്നീട് സിനിമയില്‍ ഉണ്ടാവില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് അവര്‍ നിശബ്ദരായിരിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലുമായി നല്ല സ്‌നേഹബന്ധമാണുണ്ടായിരുന്നത്. ഇപ്പോഴത്തെ ശത്രുത എങ്ങനെ ഉണ്ടായെന്നറിയില്ല.

വിനയന്റെ യക്ഷിയും ഞാനും എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേ,മാണ് തന്നെ വിലക്കിയത്. അമ്മയുടെ ഉദ്ദേശം തിലകന്‍ അഭിനയിക്കരുത് എന്ന് തന്നെയാണ്. സംഘടന തനിയ്‌ക്കേര്‍പ്പെടുത്തിയ സസ്‌പെന്‍ഷന്‍ നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ലെന്നും താന്‍ പറയുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ചിലരുടെ മുന്നില്‍ ചെന്ന് മുട്ടുകുത്താന്‍ കഴിയില്ലെന്നും തിലകന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+