കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനം: പോപ്പിനെതിരായ ആരോപണം നിഷേധിച്ചു

  • By Ajith Babu
Google Oneindia Malayalam News

Vatican moves to distance Pope from abuse scandal
വത്തിക്കാന്‍ സിറ്റി: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പുരോഹിതനെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സംരക്ഷിച്ചുവെന്ന ആരോപണം വത്തിക്കാന്‍ നിഷേധിച്ചു. മ്യൂണിക് ബിഷപ്പായിരുന്ന സമയത്തു കുറ്റാരോപിതനെ സംരക്ഷിച്ചുവെന്നായിരുന്നു ആരോപണം.

1977 മുതല്‍ 1982 വരെയാണ് പോപ്പ് ബെനഡിക്റ്റ് മ്യൂണിക്കിലെ ബിഷപ്പായിരുന്നത്. കുറ്റാരോപിതനായ പുരോഹിതനെ ബവറിയ രൂപതയില്‍ നിന്നു മാറ്റാന്‍ ബെനഡിക്റ്റ് പതിനാറാമന്‍ മുന്‍കൈയെടുത്തുവെന്ന ആരോപണവുമായി ബവറിയ രൂപതാ അധികൃതര്‍ തന്നെ രംഗത്തുവന്നിരുന്നു.

കുറ്റാരോപിതനായ വൈദികനെ വീണ്ടും കുട്ടികളുടെ ഇടയില്‍ പ്രവര്‍ത്തിയ്ക്കാന്‍ അനുവദിച്ചുവെന്നും അദ്ദേഹം കൂടുതല്‍ കുട്ടികളെ പീഡിപ്പിച്ചെന്നും ലൈംഗികാതിക്രമത്തിന് ഇരയായ ഒരാള്‍ ആരോപിയ്ക്കുന്നു. 1979ലാണ് വൈദികന്‍ തന്നെ പീഡിപ്പിച്ചതെന്നും ഇയാള്‍ കുറ്റപ്പെടുത്തിയിരുന്നു.

എന്നാലിത് മാര്‍പാപ്പയ്‌ക്കെതിരായ പ്രചാരണമെന്നാ വാദവുമായാണ് വത്തിക്കാന്‍ രംഗത്തെത്തിയിരിക്കുന്നത്. വൈദികനെ തിരികെ നിയമിച്ചതില്‍ അന്നത്തെ ആര്‍ച്ച് ബിഷപ്പായിരുന്ന മാര്‍പാപ്പയ്ക്ക് പങ്കില്ലെന്നും വത്തിക്കാന്‍ പ്രതിനിധികള്‍ പറയുന്നു.

ജര്‍മനിയില്‍ മാത്രം 29 കത്തോലിക്ക സ്‌കൂളുകളില്‍ നിന്നായി ഇരുനൂറിലധികം ലൈംഗികാരോപണ കേസുകളാണു വത്തിക്കാന്റെ ഡിസിപ്ലിനറി കമ്മിറ്റിക്കു മുന്‍പാകെയുള്ളത്. 2001 നു ശേഷം മൂവായിരത്തിലധികം ലൈംഗിക പീഡന കേസുകള്‍ കമ്മിറ്റി മുന്‍പാകെ വന്നിട്ടുണ്ട്. ഇതില്‍ അറുപതു ശതമാനത്തോളം കേസുകള്‍ കുട്ടികളെ ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ടാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X