320 കേന്ദ്രങ്ങള്‍ അക്രമിക്കാന്‍ ലഷ്‌കര്‍ പദ്ധതി

ആക്രമണം നടത്താന്‍ ഏറ്റവും എളുപ്പമുള്ളതും എന്നാല്‍ തന്ത്രപ്രധാനവുമായ 320 നഗരങ്ങളാണ് ലഷ്‌കറിന്റെ പട്ടികയിലുള്ളതെന്നും ഗാരി അക്കര്‍മാന്‍ പറഞ്ഞു. മുംബൈ ആക്രമണത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ലഭിച്ച ഇമെയിലുകളില്‍നിന്നാണ് ഈ വിവരം ലഭിച്ചത്.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം ലഷ്‌കര്‍ ഇ തൊയ്ബയെ പാകിസ്താനില്‍ നിരോധിച്ചെങ്കിലും രാജ്യത്താകമാനം പ്രവര്‍ത്തനം സജീവമാണ്. 2,000ത്തോളം ഓഫീസുകളാണ് പാകിസ്താനില്‍ ലഷ്‌കറിനുള്ളത്.
വിദേശത്ത് താമസമാക്കിയിട്ടുള്ള പാകിസ്താനികളായ വന്‍കിട കച്ചവടക്കാരും പ്രദേശവാസികളും ലഷ്‌കറിന് വന്‍തോതില്‍ സഹായം നല്‍കുന്നുണ്ട്- അക്കര്‍മാന്‍ പറഞ്ഞു.
അഫ്ഗാനില്‍ യു.എസ് സേനയ്‌ക്കെതിരെ ലഷ്‌കര്‍ ശക്തമായി ആക്രമണം നടത്തുന്നുണ്ട്. മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങള്‍ക്ക് പാക്ക് സേന സഹായം നല്‍കുന്നുണ്ടെന്നു സംശയമുണ്ട്.
ലോകത്തെ ഭീകരതകൊണ്ട് തളയ്ക്കാന്‍ ശ്രമിക്കുന്ന ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തങ്ങളെ ഇല്ലാതാക്കാന്‍ അമേരിക്ക കാര്യമായൊന്നും ചെയ്യുന്നില്ലെന്നും അക്കര്‍മാന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications