'അലൂമിനിയം പട്ടേല്‍' -മുരളി മാപ്പു പറഞ്ഞു

അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളിലാണ് താന്‍ പട്ടേലിനെ വിമര്‍ശിച്ചതെന്നും ഇപ്പോള്‍ അദ്ദേഹത്തിന് തന്നോടുള്ള തെറ്റിദ്ധാരണ മാറിയെന്നും മുരളി പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ദില്ലിയില്‍ വെച്ച് അഹമ്മദ് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മുരളീധരന്‍ മാധ്യമങ്ങളെ അറിയിച്ചതാണിത്.
കോണ്‍ഗ്രസ് വിട്ട് ഇന്ദിര കോണ്‍ഗ്രസ് രൂപീകരിച്ചപ്പോഴും പിന്നീട് എന്‍സിപിയിലെത്തിയപ്പോഴും മുരളീധരന്‍ അഹമ്മദ് പട്ടേലിനെതിരെ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടിരുന്നു. മുരളിയുടെ അലൂമിനിയം പ്‌ട്ടേല്‍ എന്ന പ്രയോഗം അന്ന് ഏറെ വാര്‍ത്താ പ്രധാന്യം നേടുകയും ചെയതു.
കോണ്‍ഗ്രസിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് തന്നോടുള്ള അതൃപ്തി മാറ്റുന്ന തിരക്കിലാണ് മുരളീധരന്‍.












Click it and Unblock the Notifications