വനിതാ ബില്‍ പാസാക്കാന്‍ അനുവദിക്കില്ല: ലാലു

രാജ്യസഭയിലെ നടപടികള്‍ ലോക്‌സഭയിലും ആവര്‍ത്തിച്ചാല്‍ സഖ്യകക്ഷികള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിയ്ക്കും. രാജ്യം ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് വഴുതി വീഴുകയും ചെയ്യും. തന്റെ പാര്‍ട്ടി സ്ത്രീ വിരുദ്ധമല്ലെന്നും പിന്നാക്കക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ക്വാട്ട വേണമെന്നാണ് ആവശ്യമെന്നും ലാലു പറഞ്ഞു.
അതിനിടെ വനിതാ ബില്ലിനെതിരെ രാജ്യത്തുടനീളം ഏപ്രില്‍ 14ന് പ്രതിഷേധ പ്രകടനം നടത്തുമെന്ന് ബിഎസ്പി നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി പ്രഖ്യാപിച്ചു. കോണ്‍ഗ്രസും മറ്റു രാഷ്ട്രീയപാര്‍ട്ടികളും ദളിതര്‍ക്ക് എതിരാണെന്നും അതിനാലാണ് നിര്‍ദ്ദിഷ്ട ബില്ലില്‍ പട്ടികജാതി വനിതകള്‍ക്ക് പ്രത്യേക ക്വാട്ട ഇല്ലാത്തതെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications