മാര്‍ക്ക് തിരിമറി: പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു

കോണ്‍ഗ്രസിലെ പിസി വിഷ്ണുനാഥാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ വിദ്യാഭ്യാസ മന്ത്രി എംഎ ബേബി സഭയിലില്ലാത്തതിനാല്‍ വിഷയത്തില്‍ വ്യക്തമായ മറുപടി നല്‍കാനാവില്ലെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. മന്ത്രി എം വിജയകുമാര്‍ ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് അടിയന്തര പ്രമേയം മറ്റൊരവസരത്തില്‍ പരിഗണിയ്ക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു.
എന്നാല്‍ സ്പീക്കറുടെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിയ്ക്കുകയായിരുന്നു. ബന്ധപ്പെട്ട മന്ത്രി സഭയിലില്ലെങ്കില്‍ മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ ഉത്തരം നല്‍കുകയാണ് സഭയുടെ കീഴ് വഴക്കമെന്നും സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമില്ലാത്തതിനാല്‍ ഇതിന് സാധിയ്ക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ഇറങ്ങിപ്പോകുന്നതിന് മുമ്പേ കുറ്റപ്പെടുത്തി.












Click it and Unblock the Notifications