വി രാജേന്ദ്രബാബു കൊല്ലം മേയര്‍
കൊല്ലം: കെല്ലം കോര്‍പ്പറേഷന്റെ പുതിയ മേയറായി സിപിഎമ്മിലെ വി രാജേന്ദ്രബാബുവിനെ തിരഞ്ഞെടുത്തു. പ്രതിപക്ഷത്തു നിന്നും കോണ്‍ഗ്രസിലെ ജോര്‍ജ് ഡി കാട്ടിലിനെയാണ് രാജേന്ദ്ര ബാബു പരാജയപ്പെടുത്തിയത്.
എല്‍ഡിഎഫ് 34, യുഡിഎഫ് 15 എന്നിങ്ങനെയാണ് വോട്ടിങ് നില. ഇടതുമുന്നണിയിലെ ഒരംഗം യുഡിഎഫിന് വോട്ടു ചെയ്തു. മൂന്ന് എല്‍ഡിഎഫ് അംഗങ്ങളുടെ വോട്ട് അസാധുവായി.
ഇടതുമുന്നണി ഭരിയ്ക്കുന്ന കൊല്ലം കോര്‍പറേഷന്റെ മുന്‍ മേയറായിരുന്ന പത്മലോചനന് ആര്‍എസ്എസ് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തതിനേ തുടര്‍ന്നാണ് സ്ഥാനം നഷ്ടമായത്.












Click it and Unblock the Notifications