ഏറ്റവും പൊക്കം കുറഞ്ഞ മനുഷ്യന്‍ അന്തരിച്ചു

ഇറ്റലിയില്‍ ഒരു ടിവി ചാനലിന് വേണ്ടിയുള്ള ഷൂട്ടിങിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. രണ്ടാഴ്ച മുമ്പ് ഷൂട്ടിങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട പിങിനെ റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു. ശനിയാഴ്ചയാണ് മരണം സംഭവിച്ചതെങ്കിലും തിങ്കളാഴ്ചയോടെയാണ് വിവരം പുറത്തുവിട്ടത്.
ചൈനയിലെ ഇന്നര്‍ മംഗോളിയന്‍ സ്വദേശിയായ പിങ്പിങിന് 74.1 സെന്റിമീറ്റര്‍ ഉയരവും ഏഴ് കിലോ ഭാരവുമാണുണ്ടായിരുന്നത്.
2008 മാര്‍ച്ചിലാണ് പിങ് ഗിന്നസ് ബുക്കില്‍ ഇടം കണ്ടെത്തിയത്. പിങിന്റെ മരണത്തെ തുടര്‍ന്ന് ഗിന്നസ് ബുക്കിലെ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications