മൂന്നാര്‍: കേരളം സത്യവാങ്മൂലം സമര്‍പ്പിക്കണം

മൂന്നാറിലെ 12,372 ഏക്കര്‍ കൈയ്യേറ്റഭൂമി ഇതു വരെ ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നതാധികാര സമിതിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിശദീകരിയ്ക്കുന്നത്. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി മൂന്നാര്‍ വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം പിന്നീട് നല്‍കാമെന്ന തീരുമാനത്തിലെത്തിച്ചേര്‍ന്നതിനാലാണ് ഇപ്പോള്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സത്യവാങ്മൂലത്തിന്റെ കാര്യത്തില്‍ ഉപസമിതിയില്‍ ചേരിതിരിവ് ഉടലെടുത്തിരുന്നു.
മൂന്നാര്‍ പ്രശ്‌നം പഠിയ്ക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സമിതിയുടെ റിപ്പോര്‍ട്ട് ലഭിയ്ക്കുന്നത് വരെ അന്തിമ തീരുമാനം എടുക്കരുതെന്നുമാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കോടതിയില്‍ ആവശ്യപ്പെട്ടത്.
മൂന്നാറിലെ വനഭൂമി പ്രശ്‌നം സംബന്ധിച്ച് വണ്‍ എര്‍ത്ത്, വണ്‍ ലൈഫ് എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി സമിതി പരിഗണിയ്ക്കുന്നത്.












Click it and Unblock the Notifications