കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിതൃത്വം: തിവാരിയുടെ ഹര്‍ജി തള്ളി

  • By Ajith Babu
Google Oneindia Malayalam News

Tiwari
ദില്ലി: തനിയ്‌ക്കെതിരെയുള്ള പിതൃത്വ കേസ് തള്ളമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുന്‍ ഗവര്‍ണര്‍ എന്‍ഡി തിവാരി സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. മകനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ 34കാരനായ രോഹിത് ശേഖറിന്റെ പരാതി തള്ളിക്കളയമെന്നാവശ്യപ്പെട്ടാണ് തിവാരി ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്.

തിവാരി തന്റെ കക്ഷിയുടെ പിതാവ് ആണെന്ന കാര്യം അംഗീകരിക്കാന്‍ തയ്യാറാകാത്തതാണ് കേസ് നല്‍കാന്‍ കാരണമെന്ന് രോഹിതിന്റെ അഭിഭാഷകന്‍ പിഎസ് പട്‌വാലി കോടതിയില്‍ പറഞ്ഞു.

1995ന് ശേഷം തന്നെയും അമ്മ ഉജ്ജ്വല ശര്‍മയെയും പൂര്‍ണമായും അവഗണിച്ച തിവാരി ദില്ലിയിലും ഉത്തരാഞ്ചലിലും ചെന്ന് അദ്ദേഹത്തെ കാണുന്നതില്‍ നിന്ന് വിലക്കിയെന്നും രോഹിത് പരാതിപ്പെട്ടിരുന്നു.

ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ആയിരിക്കെ മൂന്ന് യുവതികളോടൊപ്പം തിവാരി കഴിയുന്ന വീഡിയോ ദൃശ്യങ്ങള്‍ ഒരു ടിവി ചാനല്‍ പുറത്തുവിട്ടതോടെയാണ് തിവാരി ഗവര്‍ണര്‍ പദവിയില്‍ നിന്നും താഴെയിറങ്ങിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X