ടോയ്‌ലറ്റ് ഒളിക്യാമറയില്‍ ബാലികയുടെ ദൃശ്യങ്ങളും

ജാമ്യം ലഭിയ്ക്കാത്ത കുറ്റമാണിത്. ഹോട്ടലിലെ ടോയ്‌ലെറ്റില്‍ സ്ഥാപിച്ച മൊബൈല്‍ ക്യാ്മറ ഒരു മണിക്കൂര്‍ 48 മിനിറ്റ് പ്രവര്‍ത്തിച്ചിരുന്നതായി നേരത്തെ വ്യക്തമായിരുന്നു. വിദഗ്ധ പരിശോധനകള്‍ക്കായി മൊബൈല്‍ ക്യാമറ സൈബര്‍ ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിരക്കുകയാണ്.
അതിനിടെ സാഗര്‍ ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നത് പൊലീസിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം മതിയെന്നു കലക്ടര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ വ്യാപാരിസംഘടനകളും മിക്ക രാഷ്ട്രീയകക്ഷികളും ഹോട്ടല്‍ തുറക്കണമെന്ന നിലപാട് സ്വീകരിച്ചെങ്കിലും അഭിപ്രായസമന്വയത്തിലെത്താന്‍ കഴിയാത്തതിനാല്‍ പൊലീസ് റിപ്പോര്‍ട്ടിനായി കാത്തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.












Click it and Unblock the Notifications