ലഷ്‌കറിന് ഇന്ത്യയില്‍ പത്തിലധികം സംഘങ്ങള്‍

ദക്ഷിണേന്ത്യയില്‍ മാത്രം ലഷ്‌കറിന് രണ്ട് സംഘങ്ങളുണ്ട്. ഇവയില്‍ ഒരെണ്ണത്തിന്റെ നേതൃത്വം തനിയ്ക്കായിരുന്നെന്നും നസീര്‍ പറഞ്ഞു. ഇതിനു പുറമേ മറ്റൊരു സംഘത്തിനും കേരളത്തില്‍ വേരുകളുണ്ട്. എന്നാല്‍ ഈ സംഘം ഏതാണെന്ന് വെളിപ്പെടുത്താന്‍ പോലീസ് തയാറായില്ല. ലഷ്‌കര്‍ ഇവര്‍ക്ക് ആയുധ പരിശീനം നല്‍കിയിട്ടുണ്ടെന്നും നസീര്‍ സമ്മതിച്ചു.
കശ്മീര്‍ സംഭവത്തിനു ശേഷം ബംഗ്ലാദേശില്‍ കഴിയാന്‍ ലഷ്‌കറെ തോയ്ബ 75,000 രൂപ നല്‍കിയതായിതായും തടിയന്റവിട നസീര്‍ മൊഴി നല്‍കി. കണ്ണൂര്‍ എസ്.പി അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തില്‍ മങ്ങാട്ടുപറമ്പില്‍ നടത്തിയ തെളിവെടുപ്പിനിടെയാണ് നസീര്‍ പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.


Click it and Unblock the Notifications