ലോട്ടറി:സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഐസക്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ലോട്ടറി ലോബി അതിശക്തമാണ്. ഇത്തരം ലോട്ടറികളെ നിയന്ത്രിക്കുന്നതിന് സുപ്രീം കോടതി ഇപ്പോള്‍ പുറപ്പെടുവിച്ചിട്ടുള്ള ചട്ടങ്ങള്‍ക്ക് പരിമിതിയുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പുതിയ ഓണ്‍ലൈന്‍, അന്യസംസ്ഥാന സര്‍ക്കാര്‍ ലോട്ടറികള്‍ക്ക് സംസ്ഥാനത്ത് അനുമതി നല്‍കിയിട്ടില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ചില കേന്ദ്രമന്ത്രിമാരോട് ആവശ്യപ്പെട്ടപ്പോള്‍ ഇക്കാര്യം പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് ബോധിപ്പിക്കണമെന്നായിരുന്നു മറുപടി.
ലോട്ടറി ജീവനക്കാര്‍ക്ക് അടുത്ത ഓണം മുതല്‍ വാര്‍ഷിക ബോണസ് നല്‍കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications