കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാര്‍ക്ക് തിരിമറി: പ്രതിക്ഷം വീണ്ടും സഭ വിട്ടു

  • By Ajith Babu
Google Oneindia Malayalam News

Tampering of marks: Oppn boycott Assembly
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ എല്‍എല്‍ബി പരീക്ഷയുടെ മാര്‍ക്ക് തിരുത്തിയതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. സംഭവം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്ന് പിസി വിഷ്ണുനാഥ് എംഎല്‍എ നല്‍കിയ പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സഭ ബഹിഷ്‌ക്കരിച്ചത്.

പ്രശ്‌നത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി അറിയിച്ചു. മാര്‍ക്ക് തിരിമറി സംബന്ധിച്ച രേഖകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍വ്വകലാശാലയ്ക്ക് കുറ്റക്കാരെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ വിശദീകരണത്തെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിയ്ക്കുകയായിരുന്നു.

എന്നാല്‍ ഒന്നോ, രണ്ടോ പേരുടെ മാര്‍ക്ക് തിരുത്തിയ ചെറിയ പ്രശ്‌നമായി വിഷയത്തെ കാണാനാവില്ലെന്നും വളരെ ഗുരുതരമയ തിരിമറി സര്‍വ്വകലാശാലയില്‍ നടക്കുന്നുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.

തിരിമറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ സര്‍വ്വകലാശാല സ്ഥലം മാറ്റുകയാണ് ചെയ്തത്. പ്രശ്‌നം പുറത്ത് നിന്നുള്ള ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച വിദ്യാഭ്യാസ മന്ത്രി സഭയിലില്ലാത്തതിനാല്‍ വിഷയത്തില്‍ വ്യക്തമായ മറുപടി നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X