മൂന്നാര്‍: കൂടുതല്‍ സമയം ആവശ്യപ്പെടും

മൂന്നാറിലെ 17,922 ഏക്കര്‍ വനം വകുപ്പിനു കൈമാറുന്നത് സംബന്ധിച്ച് സുപ്രീം കോടതിയുടെ 'എംപവേര്‍ഡ് കമ്മിറ്റി'ക്കു മുന്നിലുള്ള കേസില്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയാണ് ഉചിതമെന്ന അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകര പ്രസാദിന്റെ നിര്‍ദ്ദേശം മന്ത്രിസഭ ഉപസമിതി അംഗീകരിയ്ക്കുകയായിരുന്നു.
ബുധനാഴ്ച കേസ് പരിഗണിക്കുമ്പോള്‍ ഇപ്പോഴത്തെ സാഹചര്യം വിശദീകരിച്ചു റിപ്പോര്‍ട്ട് നല്‍കുകയും വിശദവിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയും ചെയ്യും.
മൂന്നാര്‍ ടൗണ്‍ ഷിപ്പ് നിര്‍മിക്കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ഇതിനായി ടാറ്റയില്‍ നിന്നും ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനാവശ്യമായ നിയമം നിര്‍മിക്കുന്നതിനും യോഗം തീരുമാനിച്ചു. ഇതിന്റെ നിയമവശങ്ങള്‍ പരിശോധിക്കുന്നതിന് അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി.
ദേവികുളത്തെ 2000 കര്‍ഷക കുടുംബങ്ങള്‍ക്ക് ഇവിടങ്ങളില്‍ത്തന്നെ ഭൂമി ലഭ്യമാക്കുന്നതിനും ഉപസമിതി തീരുമാനിച്ചു. ഇതിനുള്ള നടപടികള്‍ സജീവമാക്കും. ചെങ്ങറയില്‍ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ഇവിടെ ഭൂമി നല്‍കും.
മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍, മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, കെപി രാജേന്ദ്രന്‍, ബിനോയ് വിശ്വം, എന്‍.കെ. പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications