കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാദന്‍ ജീവനോടെ കോടതിയില്‍ എത്തില്ല: യുഎസ്

  • By Ajith Babu
Google Oneindia Malayalam News

 Bin Laden won't be caught alive, says US Attorney General
വാഷിങ്ടണ്‍: അല്‍ ഖ്വായ്ദ നേതാവ് ഉസാമ ബിന്‍ ലാദന് അമേരിക്കയിലെ ഏതെങ്കിലും കോടതിയില്‍ വിചാരണ നേരിടേണ്ടി വരില്ലെന്ന് അറ്റോര്‍ണി ജനറല്‍ എറിക് ഹോള്‍ഡര്‍. ലാദനെ ജീവനോടെ ആയിരിക്കില്ല പിടികൂടുകയെന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

ലാദനെ അമേരിക്ക വധിക്കും, അല്ലെങ്കില്‍ ലാദന്‍ സ്വന്തം ആളുകളാല്‍ വധിക്കപ്പെടും' തീവ്രവാദികളെ യുഎസിലെ ഫെഡറല്‍ സിവിലിയന്‍ കോടതികളില്‍ വിചാരണ ചെയ്യാനുള്ള അറ്റോര്‍ണി ജനറലിന്റെ നീക്കത്തെ വിമര്‍ശിച്ച റിപ്പബ്ലിക്കന്‍ വക്താക്കളോട് പ്രതികരിക്കുമ്പോഴാണ് എറിക് ഹോള്‍ഡര്‍ ഇങ്ങനെ പറഞ്ഞത്.

2001സെപ്റ്റംബര്‍ 11ന് വേള്‍ഡ് ട്രേസ് സെന്റര്‍ ആക്രമണത്തിന് ശേഷം ഒളിവില്‍പ്പോയ ലാദനെ പിടികൂടാനുള്ള അമേരിക്കയുടെ ശ്രമങ്ങളൊന്നും ലക്ഷ്യം കണ്ടിട്ടില്ല. തലയ്ക്ക് രണ്ടരക്കോടി ഡോളര്‍ വിലയിട്ട അമേരിക്കയെ കബളിപ്പിച്ച് പാക് അഫ്ഗാന്‍ അതിര്‍ത്തിയില്‍ ലാദന്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X