കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ ബില്‍: തുറന്നമനസ്സെന്ന് ബിജെപി

  • By Lakshmi
Google Oneindia Malayalam News

Sushma And Jaitely
ദില്ലി: വനിതാസംവരണബില്ലിന്റെ കാര്യത്തില്‍ തുറന്ന മനസ്സാണുള്ളതെന്ന് ബിജെപി അറിയിച്ചു. ബില്‍സംബന്ധിച്ച് പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടെന്ന് പാര്‍ട്ടി വ്യക്തമാക്കുകയും ചെയ്തു.

വനിതാ സംവരണ ബില്ലില്‍ അഭിപ്രായ സമന്വയമുണ്ടാക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ ഭേദഗതി നിര്‍ദേശങ്ങളുണ്ടായാല്‍ ബിജെപി തുറന്ന മനസോടെ പരിഗണിക്കുമെന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് വ്യക്തമാക്കി.

രാജ്യസഭ പാസാക്കിയ ബില്ലിനെ അതേപടി ലോക്‌സഭയിലും പിന്തുണയ്ക്കാന്‍ ബിജെപി തയാറാണ്. എന്നാല്‍ എതിര്‍പ്പുള്ള കക്ഷികളുടെകൂടി സഹകരണത്തിനായി ഭേദഗതികള്‍ വരുത്തുന്നതിനോടു പാര്‍ട്ടിയ്ക്കു വിയോജിപ്പില്ല.

ബില്‍ പാസാക്കാന്‍ രാജ്യസഭയിലുണ്ടായ ബലപ്രയോഗം ലോക്‌സഭയില്‍ ആവര്‍ത്തിക്കാന്‍ ബിജെപി കൂട്ടുനില്‍ക്കില്ല. ബില്ലിലെ വ്യവസ്ഥകളോട് എതിര്‍പ്പുള്ള എംപിമാര്‍ ബിജെപിയിലുണ്ടെങ്കിലും പാര്‍ട്ടി വിപ്പ് അനുസരിച്ച് അവര്‍ വോട്ടു ചെയ്യും-സുഷമ പറഞ്ഞു.

രാജ്യസഭ പാസ്സാക്കിയ ബില്‍ ലോക്‌സഭ പരിഗണിക്കും മുന്‍പ് ബില്ലിലെ വ്യവസ്ഥകളില്‍ ചില മയപ്പെടുത്തലുകള്‍ വരുത്തിയാല്‍ അംഗീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് സുഷമാ സ്വരാജ് ഇക്കാര്യം പറഞ്ഞത്.

ബില്‍ ലോക്‌സഭ പരിഗണിക്കുംമുമ്പ് സര്‍ക്കാര്‍ സര്‍വകക്ഷിസമ്മേളനം വിളിക്കുന്നുണ്ടെന്നും തങ്ങള്‍ തുറന്ന മനസ്സോടെയായിരിക്കും അതില്‍ പങ്കെടുക്കുകയെന്നും സുഷമ പറഞ്ഞു. ബില്ലില്‍ വെള്ളം ചേര്‍ത്താല്‍ എന്തു നിലപാടെടുക്കും എന്നത് സാങ്കല്പിക ചോദ്യമാണെന്നും സുഷമ പ്രതികരിച്ചു.

വനിതാബില്‍ പാസ്സാക്കാന്‍ കഴിഞ്ഞത് ബിജെപിയുടെ പിന്തുണകൊണ്ടാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സഭാനിയന്ത്രണത്തില്‍ സര്‍ക്കാറിന് ഏറെ വീഴ്ചപറ്റി. ഇക്കാര്യത്തില്‍ ബില്ലിനെ എതിര്‍ക്കുന്നവരുടെ വാദഗതികള്‍കൂടി കേള്‍ക്കണമെന്നതും സഭയില്‍ ചര്‍ച്ച ചെയ്യണമെന്നുമാണ് ബിജെപിയുടെ നിലപാട്.

മാര്‍ഷല്‍മാരെ ഉപയോഗിച്ച് എതിര്‍ക്കുന്നവരെ പുറത്താക്കുന്ന നടപടിയോട് പാര്‍ട്ടിക്ക് യോജിപ്പില്ല അരുണ്‍ജെയ്റ്റിലി-വ്യക്തമാക്കി.

ആണവബാധ്യതാകരാറിന്റെ കാര്യത്തില്‍ സര്‍ക്കാറിനെ തങ്ങളുടെ തീരുമാനത്തില്‍നിന്ന് വ്യതിചലിപ്പിക്കാന്‍ സംയുക്ത പ്രതിപക്ഷത്തിനാവുമെന്നും ബിജെപി നേതാക്കള്‍ അവകാശപ്പെട്ടു.

വനിതാബില്ലിന്റെ കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും പാര്‍ട്ടി വിപ്പ് നല്‍കിയാല്‍ എല്ലാ അംഗങ്ങളും അതിന് അനുസൃതമായി നിലപാട് എടുക്കുമെന്നും സുഷമയും ജെയ്റ്റ്‌ലിയും പറഞ്ഞു.

ബല്ലിലെ സംവരണം 33 ശതമാനം എന്നത് കുറയ്ക്കണമെന്നും ഒബിസി സംവരണം വേണമെന്നാവശ്യപ്പെട്ട് യുപിഎയ്ക്കുള്ളിലും എന്‍ഡിഎയ്ക്കുള്ളിലും സമ്മര്‍ദം വര്‍ധിക്കുന്നുണ്ട്.

എന്‍സിപി നേതാവ് ശരദ്പവാര്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാറും കോണ്‍ഗ്രസ്സും.

ബില്‍ രാജ്യസഭയില്‍ പാസ്സാക്കിയ രൂപത്തില്‍ത്തന്നെ ലോക്‌സഭയിലും പാസ്സാക്കണമെന്ന് ബിജെപി ഇതേവരെ ആവശ്യപ്പെട്ടിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X