ബച്ചന്‍ കേരള അംബാസിഡറാവില്ല: യെച്ചൂരി

കേരളത്തിന്റെ ടൂറിസം അംബാസിഡര്‍ പദവിയിലേക്ക് ബച്ചനെ നിയോഗിക്കാനുള്ള നീക്കത്തില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് താത്പര്യമില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഗുജറാത്ത് കലാപത്തിന്റെ ആസൂത്രകനെന്ന് ആരോപിയ്ക്കപ്പെടുന്ന ബിജെപി നേതാവ് നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിയ്ക്കുകയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തുകയും ചെയ്യുന്ന ബിഗ് ബിയ്ക്ക് കേരള ടൂറിസത്തിന്റെ വക്താവാക്കേണ്ടെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. സമഗ്രമായ ഒരു ചര്‍ച്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന് പുറമെ അംബാസിഡര്‍പദവി ഏറ്റെടുക്കുന്നതിന് ബച്ചന്‍ ആവശ്യപ്പെട്ടേക്കാവുന്ന പ്രതിഫലം കനത്തതായിരിക്കുമെന്നും പറയപ്പെടുന്നു. ഇത് സംസ്ഥാനത്തിന് താങ്ങാനാവില്ലെന്നും അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ബച്ചനെ ഒഴിവാക്കാന്‍ മടിയ്‌ക്കേണ്ടതില്ലെന്നുമാണ് അവരുടെ നിലപാട്.












Click it and Unblock the Notifications