Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: ചെലവ് സംസ്ഥാനങ്ങള്‍ വഹിയ്ക്കണം

Supreme Court
ദില്ലി: മുല്ലപ്പെരിയാര്‍ തര്‍ക്ക പരിഹാരത്തിന് രൂപീകരിയ്ക്കുന്ന ഉന്നതാധികാര സമിതിയുടെ ചെലവ് കേരളവും തമിഴ്‌നാടും സംയുക്തമായി വഹിയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രജലവിഭവ മന്ത്രാലയത്തിനു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഹരീന്‍ പി റാവല്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കവിഷയമാണിതെന്നും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ ബാധിയ്ക്കാത്ത വിഷയമായതിനാല്‍ പൊതുപണം ചെലവാക്കാനാകില്ലെന്നുമാണ് കേന്ദ്രം ചൂണ്ടിക്കാണിയ്ക്കുന്നത്.

മുല്ലപ്പെരിയാര്‍ തര്‍ക്കവിഷയങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച ഉന്നതാധികാരസമിതിയുടെ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്ന് അഞ്ചംഗ ഭരണഘടനാബഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തിലുള്ള ബുദ്ധിമുട്ട് നേരത്തേ കേന്ദ്രം കോടതിയെ അറിയിച്ചിരുന്നെങ്കിലും കോടതി പരിഗണിച്ചില്ല. ഇതിനെത്തുടര്‍ന്നാണു കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം ഇക്കാര്യമറിയിച്ചത്.

സ്വതന്ത്ര വിദഗ്ദരെ കണ്ടെത്താന്‍ സമയം ആവശ്യമായതിനാല്‍ സമിതി രൂപീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ഒരു മാസത്തെ സമയവും കേന്ദ്രം ആവശ്യപ്പെട്ടു. ഉന്നതാധികാര സമിതി രൂപീകരിച്ചു വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി അനുവദിച്ച സമയപരിധി വ്യാഴാഴ്ച അവസാനിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+