കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരര്‍ക്കെതിരെ മുളക് ഗ്രനേഡ്

  • By Lakshmi
Google Oneindia Malayalam News

Bhut Jolokia
ദില്ലി: ഭീകരാക്രമണങ്ങള്‍ കാരണം പൊറുതിമുട്ടുന്ന ഇന്ത്യന്‍ സേന തീവ്രവാദികള്‍ക്കെതിരെ എരിവേറിയ ആയുധം പരീക്ഷിക്കുന്നു.

ഭൂത് ജോലോകിയ എന്ന മുളകിന്റെ പൊടിയുപയോഗിച്ചുള്ള ഹാന്‍ഡ് ഗ്രനേഡുകളാണ് ഇനി തീവ്രവാദിള്‍ക്കെതിരെ ഉപയോഗിക്കുക.

എരിവിന്റെ കാര്യത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്താണ് ജോലോകിയ. മാത്രമല്ല ഇതിന്റെ പേരില്‍ ഈ മുളക് ഗിന്നസ് ബുക്കില്‍ വരെ കയറിയിട്ടുമുണ്ട്. എന്തായാലും ഈ എരിവേറിയ ഗ്രനേഡ് പ്രയോഗിച്ചുകഴിഞ്ഞാല്‍ തീവ്രവാദികളല്ല അവരുടെ തലപ്പത്തുള്ളവര്‍പോലും എരിഞ്ഞോടുമെന്നുറപ്പ്.

മുളക് ഗ്രനേഡ് പരീക്ഷിച്ച് വിജയിച്ചുകഴിഞ്ഞുവെന്നാണ് പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വളരുന്നവയാണ് ഭൂട് ജോലോകിയ.

എരിവ് അളക്കാനാവുന്ന സ്‌കോവിലെ സ്‌കെയിലില്‍ 1,001,304 യൂണിറ്റാണ് ഭൂത് ജോലോകിയ രേഖപ്പെടുത്തുന്നത്. അതായത് സാധാരണ മുളകിനേക്കാള്‍ ആയിരം മടങ്ങോളം ശക്തിയേറിയ എരിവ്. അസമാണ് ഈ മുളകിന്റെ സ്വദേശം.

അതിശൈത്യമുള്ള സ്ഥലങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന സൈനികര്‍ ഈ മുളക് ഭക്ഷണത്തില്‍ ചേര്‍ക്കാറുണ്ടത്രെ. ശൈത്യത്തോട് പോരാടാന്‍ ഇതിന്റെ എരിവിന് കഴിയുമെന്നതാണ് ഇതിന് കാരണം.

വനപ്രദേശങ്ങളില്‍ തമ്പടിക്കുന്ന സൈനികരാവട്ടെ ഭൂത് ജൊലൊകിയയുടെ പൊടി ടെന്റുകള്‍ക്ക് വെളിയിലായി വിതറി വന്യമൃഗങ്ങളില്‍ നിന്ന് രക്ഷ നേടുന്നു.

എന്തായാലും ഭീകരര്‍ക്കെതിരെയുള്ള നടപടികളില്‍ അവരെ അപായപ്പെടുത്താതെ പിടികൂടാനും കലാപകാരികളെ പിരിച്ചുവിടാനും ഭൂത് ജലോകിയ ഗ്രനേഡുകള്‍ക്ക് കഴിയുമെന്നാണ് പ്രതിരോധ വൃത്തങ്ങള്‍ പറയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X