വേശ്യാലയം:മുന്‍എംഎല്‍എയുടെ മകനും ഭാര്യയും കുടുങ്ങി

നഗരത്തില്‍ സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തേവര മട്ടമ്മല്‍ സുധര്‍മ റോഡിലുള്ള ഒരു വാടക ഫ്ളാറ്റില്‍ താമസിച്ചാണ് അനില്‍ കുമാറും ഭാര്യയും പെണ്‍വാണിഭം നടത്തിയിരുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇവര്‍ യുവതികളെ കൊച്ചിയില്‍ കൊണ്ടുവന്നിരുന്നത്. ഇടപാടുകര്‍ക്ക് നക്ഷത്രഹോട്ടലുകളിലേതിന് സമാനമായ സൗകര്യങ്ങളാണ് നല്‍കിയിരുന്നത്. ശീതികരിച്ച മുറികളുംഭക്ഷണവുമുള്‍പ്പെടെ ഒരിടപാടിന് പതിനായിരം രൂപയായിരുന്നു ഈടാക്കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഫ്ളാറ്റിലെ മുറിയില്‍നിന്ന് ഒട്ടേറെ ഗര്‍ഭനിരോധന ഉറകളും കണ്ടെത്തിയിട്ടുണ്ട്.
സിനിമാ രാഷ്ട്രീയ രംഗത്തെ ഒട്ടേറെ പേര്‍ ഇവിടത്തെ സന്ദര്‍ശകരായിരുന്നുവെന്ന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്.അനിലിന്റെയും കവിതയുടെയും മൊബൈല്‍ ഫോണില്‍ നിന്നാണ് ഇത് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചത്. പിടിയിലായവരില്‍ കവിതയ്ക്കും സരിതയ്ക്കും ജാമ്യം നല്‍കി വിട്ടു. ബാക്കിയുള്ള മൂന്നുപേരെ റിമാന്‍ഡ്‌ചെയ്തു.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് തൃപ്പൂണിത്തുറ സിഐ ബാബു സ്റ്റീഫന്റെ നേതൃത്വത്തിലാണ് ഫ്ളാറ്റില്‍ റെയ്ഡ് നടത്തിയത്.












Click it and Unblock the Notifications