മണ്ണെണ്ണ ലീക്കേജ്: പ്രതിപക്ഷം സഭ വിട്ടു
തിരുവനന്തപുരം: മണ്ണെണ്ണ വ്യാപാരികള്‍ക്ക് അനര്‍ഹമായ ആനുകൂല്യം നല്കിയെന്നാരോപിയ്ക്കുന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്ക്കരിച്ചു.
ഹൈക്കോടതിയുടെ ഉത്തരവിന് കാത്തുനില്‍ക്കാതെ സിവില്‍ സപ്ലൈസ് വകുപ്പ് മണ്ണെണ്ണ മൊത്തവ്യാപാരികള്‍ക്ക് ഒരു ശതമാനം ചോര്‍ച്ച ആനുകൂല്യം (ലീക്കേജ് അലവന്‍സ്) അനുവദിച്ചതുമൂലം സര്‍ക്കാരിന് അഞ്ചുകോടി രൂപ നഷ്ടമുണ്ടായെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ഇത് സംബ്ന്ധിച്ച് കോണ്‍ഗ്രസിലെ ആര്യാടന് മുഹമ്മദാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
ചോര്‍ച്ച ആനുകൂല്യം എത്ര നല്‍കണമെന്ന് കോടതി നിശ്ചയിക്കുമെന്ന് ഉത്തരവായിട്ടും അധിക ആനുകൂല്യം അനുവദിക്കാന്‍ സര്‍ക്കാര്‍ ധൃതിപിടിച്ച് ഉത്തരവിറക്കിയെന്നും കഴിഞ്ഞ ജൂലായ് മുതല്‍ ഇതുവരെയുള്ള എട്ടുമാസക്കാലം മാസംതോറും 73 ലക്ഷം രൂപയാണ് സര്‍ക്കാരിന് നഷ്ടമായെന്ന് ആര്യാടന് മുഹമ്മദ് പ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് പറഞ്ഞു.മണ്ണെണ്ണ മൊത്തവ്യാപാരി അസോസിയേഷന്റെ നിവേദനം സ്വീകരിച്ചുകൊണ്ടായിരുന്നു ഈ നടപടിയെന്നും ആര്യാടന് ആരോപിച്ചു.
എന്നാല്‍ ഹൈക്കോടതി വിധിക്ക് അനുസൃതമായിതന്നെയാണ് സര്‍ക്കാര്‍ ലീക്കേജ് നല്‍കിയതെന്ന മന്ത്രി സി ദിവാകരന്റെ മറുപടിയെത്തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്?പീക്കര്‍ അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ലീക്കേജ് അനുവദിച്ചതില്‍ യാതൊരു ക്രമക്കേടുമില്ലന്നും പ്രതിപക്ഷം പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണന്നും മന്ത്രി പറഞ്ഞു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications