Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ വീണ്ടും ഭൂമി കയ്യേറ്റം

Wayanad
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും ഭൂമി കയ്യേറ്റം. സിപിഎമ്മിന്റെ പിന്തുണയോടെ കെഎസ്ടിയുവും ആദിവാസി ക്ഷേമസമിതിയുമാണ് വീണ്ടും ഭൂമി കയ്യേറിയിരിക്കുന്നത്.

ആറ് വന്‍കിട തോട്ടങ്ങളിലാണ് കയ്യേറ്റം. കയ്യേറ്റക്കാര്‍ തോട്ടങ്ങളില്‍ കൊടി നാട്ടിയിട്ടുണ്ട്. മാനന്തവാടി, പനമരം, ബത്തേരി എന്നിവടങ്ങളിലെ പാരിസണ്‍സ്, എച്ച്എംഎല്‍ എസ്‌റ്റേറ്റികളിലാണ് 400 ഓളം വരുന്ന പ്രവര്‍ത്തകര്‍ കുടില്‍ കെട്ടിയിരിക്കുന്നത്.

ഇതിന് മുമ്പ് എംവി ശ്രേയാംസ് കുമാര്‍ എംഎല്‍എയുടേത് ഉള്‍പ്പെടെയുള്ള ഭൂമിയില്‍ സിപിഎമ്മും ആദിവാസി ക്ഷേമസമിതിയും ചേര്‍ന്ന് കയ്യേറ്റം നടത്തിയിരുന്നു.

ഇതിന് ശേഷം കൂടുതല്‍ കയ്യേറ്റങ്ങള്‍ നടത്തുമെന്ന് സിപിഎം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. കയ്യേറ്റവുമായി ബന്ധപ്പെട്ട് ശ്രേയാംസ് കുമാറും മറ്റും നല്‍കിയ പരാതി പരിഗണിക്കവേ സ്വകാര്യ ഭൂമിയിലെ കയ്യേറ്റം കുറ്റമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കോടതി വിധി നിലനില്‍ക്കേയാണ് ഇപ്പോള്‍ വീണ്ടും കയ്യേറ്റം നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+