മൂന്നാര്‍: ടോള്‍ട്രീസ് റിസോര്‍ട്ടിന് നോട്ടീസ്

റിസോര്‍ട്ട് നില്‍ക്കുന്ന സ്ഥലം സര്‍ക്കാര്‍ ഭൂമിയാണെന്നും 48 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞില്ലെങ്കില്‍ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കുമെന്നുമാണ് നോട്ടീസില്‍ വ്യക്തമാക്കയിരിക്കുന്നത്.
ഇടുക്കി ജില്ലാ കളക്ടര്‍ അശോക് കുമാര്‍ സിങാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പേള്‍ റിസോര്‍ട്ട് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ടോള്‍ട്രീസ് നില്‍ക്കുന്ന പള്ളിവാസല്‍ വില്ലേജിലെ 5/40 നമ്പറിലുള്ള പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
11 ഏക്കറോളം ഭൂമിയാണ് കയ്യേറിയിരിക്കുന്നത്. കളക്ടര്‍ നേരിട്ടാണ് ഇതുസംബന്ധിച്ച അന്വേഷണം നടത്തിയത്. ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ലാന്റ് റവന്യൂ കമ്മീഷന്‍ പട്ടം റദ്ദാക്കിയിരുന്നു.
ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ കയ്യേറ്റക്കാരുടെ പട്ടിക അനുസരിച്ച് വരും ദിവസങ്ങളില്‍ മറ്റു റിസോര്‍ട്ടുകള്‍ക്കെതിരെയും നടപടികളുണ്ടാകും.
സിപിഎം നേതാവ് വി.എസ്‌ക് ആല്‍ബിന്‍, സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി മണിയുടെ സഹോദന്‍ ലംബോധരന്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ പേരുകള്‍ കോടതിയില്‍ സമര്‍പ്പിച്ച പട്ടികയിലുണ്ട്.












Click it and Unblock the Notifications