മദനിയുടെ പങ്ക് നിര്‍ണായകം: നസീറിന്റെ മൊഴി

നിര്‍ണായക വെളിപ്പെടുത്തലുകളാണ് നസീര്‍ പോലീസിനോട് നടത്തിയിരിക്കുന്നത്. ബോംബ് ഉണ്ടാക്കാന്‍ തന്നെ പരിശീലിപ്പിച്ച സൈനുദ്ദീന്‍ എന്ന സത്താര്‍ഭായിയെ പരിചയപ്പെടുത്തിയത് മദനിയാണെന്ന് നസീര്‍ പറയുന്നു.
കോയമ്പത്തൂര്‍ ജയിലില്‍ മദനിയുടെ സഹായിയായിരുന്ന യൂസഫ് എന്ന മണിയെ കാശ്മീരിലേക്ക് കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു. മണി വിവാഹം കഴിച്ച അധികനാള്‍ ആകാത്തതിനാല്‍ കാശ്മിരിലേക്ക് കൊണ്ടുപോകുന്നത് മണി എതിര്‍ക്കുകയായരുന്നുവെന്നും നസീര്‍ പറഞ്ഞു.
മദനി ജയില്‍ മോചിതനായ ശേഷം ഞാനും സര്‍ഫറാസ് നവാസും മദനിയെ സന്ദര്‍ശിച്ചിരുന്നു. മദനി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതറിഞ്ഞാണ് തങ്ങള്‍ പോയത്.
രാട്രീയ പ്രവേശനം ഉപേക്ഷിക്കണമെന്നും മതപ്രഭാഷണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മദനിയോട് ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം ഇതിനു വഴങ്ങിയില്ല. ഇതിന്റെ പേരില്‍ മദനിയുമായി വാക്കുതര്‍ക്കം വരെയുണ്ടായി-നസീര്‍ പറഞ്ഞു.












Click it and Unblock the Notifications