Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേവസ്വം ബില്‍ സഭയിലേക്ക് ;എന്‍എസ്എസ് എതിര്‍ക്കും

LDF
തിരുവനന്തപുരം: തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ഭേദഗതി ബില്ലിന് ഇടതുമുന്നണി യോഗം അംഗീകാരം നല്‍കി. ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് ഏഴാക്കാനുള്ള നിര്‍ദ്ദേശമാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.

ബില്‍ തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിക്കാന്‍ നിയമസഭയുടെ കാര്യോപദേശക സമിതി യോഗം നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് ബില്‍ ഇടതു മുന്നണിയോഗത്തില്‍ ചര്‍ച്ച്‌ക്കെടുത്തത്.

ദേവസ്വം അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിയ്ക്കാനുള്ള നീക്കത്തെ യോഗത്തില്‍ സിപിഐ എതിര്‍ത്തതായി സൂചനകളുണ്ട്. അംഗങ്ങളുടെ എണ്ണം അഞ്ചാക്കി ഉയര്‍ത്തിയാല്‍ മതിയെന്ന നിലപാടിലാണ് അവര്‍. എന്നാല്‍ സിപിഎം ഈ നിര്‍ദ്ദേശം അംഗീകരിച്ചില്ല.

അതേ സമയം ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ നിയമ നടപടി സ്വീകരിയ്ക്കുമെന്ന് എന്‍എസ്എസ് മുന്നറിയിപ്പ് നല്‍കി. ദേവസ്വം നിയമ ഭേദഗതിയ്ക്കുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പികെ നാരായണപ്പണിയ്ക്കര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+